പുനലൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമുദായ അംഗങ്ങളെ രാഷ്ട്രീയം നോക്കാതെ വിജയിപ്പിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പറഞ്ഞു.കലയനാട് ശാഖയിൽ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും പെൻഷൻ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖ അംഗങ്ങളായ 60 വയസ് കഴിഞ്ഞ 6 വയോധികർക്ക് പ്രതിമാസം 500 രൂപ വീതം നൽകുന്ന പെൻഷൻ പദ്ധതിയാണ് ശാഖയിൽ ആരംഭിച്ചത്. ശാഖ അംഗങ്ങളായ 6പേരാണ് തുക സ്പോൺസർ ചെയ്തിരിക്കുന്നത്. ശാഖ പ്രസിഡന്റ് ഏ.വി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർമാരായ കെ.വി.സുഭാഷ് ബാബു, എസ്.സദാനന്ദൻ,വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ്, ശാഖ വൈസ് പ്രസിഡന്റ് എം.മനു, വനിതസംഘം ശാഖ പ്രസിഡന്റ് വത്സല ദിനേശ്,മംഗലത്ത് പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.ശാഖ സെക്രട്ടറി ഉഷ അശോകൻ സ്വാഗതവും എസ്.സോജു നന്ദിയും പറഞ്ഞു.