 
കൊല്ലം: കെ.ആർ. ശ്രീലയുടെ വിശുദ്ധ ലോകങ്ങളിൽ പ്രണയം പെയ്യുമ്പോൾ എന്ന കവിതാ സമാഹാരം കവിയും ലോക്കോ പൈലറ്റുമായ ജി. സുരേഷ് കുമാറിന് നൽകി കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു പ്രകാശനം ചെയ്തു. കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ആലപ്പുഴ വട്ടയാൽ സെന്റ് മേരീസ് ഹൈസ്കൂളിലെ അദ്ധ്യാപകൻ സെബാസ്റ്റ്യൻ കാർഡോസ് അദ്ധ്യക്ഷത വഹിച്ചു. പുസ്തക നിരൂപകൻ കുരുവിള ജോൺ പുസ്തക പരിചയം നടത്തി. പൂയപ്പള്ളി ഗവ. എച്ച്.എസ്.എസിലെ അദ്ധ്യാപിക സുജാത അനിൽ, മയ്യനാട് വെള്ളമണൽ ഗവ. എച്ച്.എസ്.എസിലെ അദ്ധ്യാപകനും നാടക രചയിതാവുമായ ദിലീപ് കുമാർ, കാർത്തികപ്പള്ളി സെന്റ് തോമസ് എച്ച്.എസ്.എസിലെ അദ്ധ്യാപകൻ കെ.എം. നിഹാദ്, മൈലോട് ടി.ഇ.എം.വി എച്ച്.എസ്.എസിലെ അദ്ധ്യാപിക എൻ.വി. ജയ എന്നിവർ സംസാരിച്ചു. മൈനാഗപ്പള്ളി കടപ്പാ ഗവ. എൽ.വി.എച്ച്.എസിലെ അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ടി.കെ.ജി. തരകൻ സ്വാഗതവും കെ.ആർ. ശ്രീല നന്ദിയും പറഞ്ഞു.