ഓടനാവട്ടം: സംസ്ഥാന യുവജനക്ഷേമ ബോർഡ് വനിതകൾക്കുള്ള സൈക്കിൾ വിതരണം ചെയ്തു.മുട്ടറ ദേശിങ്ങനാട് സോക്കർ ക്ലബിന്റെ സഹകരണത്തോടെ മുട്ടറ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു.
ജില്ലാ കോ -ഓർഡിനേറ്റർ എസ്. ഷബീർഅദ്ധ്യക്ഷതവഹിച്ചു. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.അഭിലാഷ്, പഞ്ചായത്ത് മെമ്പർമാരായ സുന്ദരൻ, ബി .എസ്. മീനാക്ഷി, പ്രോഗ്രാം ഓഫീസർ ബി. ഷീജ, തുളസീധരൻ നായർ, സിന്ധു ശശാങ്കൻ, പി .ടി. എ പ്രസിഡന്റ് ആർ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.