medcity
ട്രാവൻകൂർ മെഡിസിറ്റിയിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിക്കുന്നു

കൊല്ലം: ട്രാവൻകൂർ മെഡിസിറ്റിയിൽ ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച പുതിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. മെഡിസിറ്റി ചെയർമാൻ എ.എ. സലാം അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സന്ധ്യ, മെഡിസിറ്റി മെഡിക്കൽ സുപ്രണ്ട് ഡോ. ഷാഹുൽ ഹമീദ്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രക്‌നകുമാർ, നേഫ്രോളജിസ്റ്റ് ഡോ. അസീം അഹമ്മദ് എന്നിവർ സംസാരിച്ചു. പബ്ലിക് റിലേഷൻ മാനേജർ ജെ. ജോൺ സ്വാഗതവും സീനിയർ നേഫ്രോളജിസ്റ്റ് ഡോ. ശ്രീദാസ് നന്ദിയും പറഞ്ഞു.