photo
കൊട്ടാരക്കര ലോവർ കരിക്കത്ത് കാർ സർവ്വീസ് സെന്ററിന് തീ പടർന്നപ്പോൾ

കൊട്ടാരക്കര: എം.സി റോഡരികിൽ കൊട്ടാരക്കര ലോവർ കരിക്കം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കാർ സർവീസ് സെന്ററിന് തീപടർന്നത് പരിഭ്രാന്തി പരത്തി, ആളപായം ഇല്ല. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഷോറൂമിനു പുറത്ത് മാലിന്യ വസ്തുക്കൾ കത്തിക്കുന്നതിനിടെ തീ ആളി കത്തുകയും ഷോറൂമിന്‌ അകത്തേക്ക് പടരുകയായിരുന്നു. ഉടൻ തന്നെ കാെട്ടാരക്കര ഫയർ ഫോഴ്സ് എത്തി തീ അണച്ചതിനാൽ വലിയ അപകടമൊഴിവായി.