
കടയ്ക്കൽ: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പ്രവാസി മരിച്ചു. മണ്ണൂർ വെളുന്തറ സ്വദേശി ജിജുവാണ് (46) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 ഓടെ മണ്ണൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം. വെളുന്തറയിൽ നിന്ന് പോതിയരുവിളയിലേയ്ക്ക് പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് തെറിച്ചുവീണ ജിജുവിന്റെ തല മണ്ണൂർ മാർത്തോമാ പള്ളിയുടെ മതിലിൽ ഇടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായിൽ നിന്ന് ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ഗായത്രി. മക്കൾ: ജിതിന കൃഷ്ണ, മിഥുന കൃഷ്ണ.