saimaen-61

പടിഞ്ഞാറെ കല്ലട: ആർ.എസ്.പി നേതാവും കാരാളി മുക്ക് ശ്രേയ ഫർണിച്ചർ മാർട്ട് ഉടമയുമായ പട്ടകടവ് കുഴിവേലിൽ വീട്ടിൽ സൈമൺ ഗ്രിഗറി (61) നിര്യാതനായി. ആർ.എസ്.പി ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ഐക്യ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് കോതപുരം പട്ടകടവ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജാനറ്റ് (ക്യൂൻസ് ബ്യൂട്ടി പാർലർ, കാരാളിമുക്ക്).