c
എൽ.ഡി.എഫ് ജനമുന്നേറ്റ യാത്രയ്ക്ക് കുണ്ടറയിൽ നൽകിയ സ്വികരണത്തിൽ ജാഥാ ക്യാപ്ടൻ ബിനോയ് വിശ്വം സംസാരിക്കുന്നു

കുണ്ടറ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നൂറിൽ കൂടുതൽ സീറ്റ് നേടുമെന്ന് ജാഥാ ക്യാപ്ടൻ ബിനോയ് വിശ്വം പറഞ്ഞു. ജനമുന്നേറ്റ യാത്രയ്ക്ക് കുണ്ടറയിൽ നൽകിയ സ്വികരണത്തിന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനഹിതമറിഞ്ഞ് പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും തുടർഭരണം വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഇളമ്പള്ളൂരിൽ നിന്ന് തുറന്ന വാഹനത്തിൽ ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് ജാഥാ ക്യാപ്ടനെ പ്രവർത്തകർ യോഗ സ്ഥലത്തേയ്ക്ക് സ്വികരിച്ചത്. സംഘാടക സമിതി ചെയർമാൻ മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം പി. വസന്തം, കോൺഗ്രസ്(എസ്) നേതാവ് മാത്യൂസ് കോലഞ്ചേരി, കേരളാ കോൺഗ്രസ് (സ്കറിയാ തോമസ് വിഭാഗം) നേതാവ് ഡോ. ഷാജി കടമല എന്നിവർ പ്രസംഗിച്ചു. സി.പി.ഐ സംസ്ഥാന അസിസറ്റന്റ് സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ, ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുറാണി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി. ലാലു, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ, ജില്ലാസെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. രാജേന്ദ്രൻ, സൂസൻകോടി, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി. ബാബു, മുഖത്തല മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, ജില്ലാ കൗൺസിൽ അംഗം കെ. ദിനേശ്ബാബു, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എൻ എസ്. പ്രസന്നകുമാർ, കൊട്ടിയം ഏരിയാ സെക്രട്ടറി എൻ. സന്തോഷ്, ജില്ലാ കമ്മിറ്റി അംഗം സി. ബാൾഡുവിൻ, കേരളാ കോൺഗ്രസ് (മാണി വിഭാഗം) കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ് വെങ്കിട്ടരമണൻപോറ്റി തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ എസ്.എൽ. സജികുമാർ സ്വാഗതം പറഞ്ഞു.