photo
മണികണ്ഠൻ ആൽത്തറയിലെ ആൽമരക്കൊമ്പ് ഒടിഞ്ഞുവീണപ്പോൾ

കൊട്ടാരക്കര: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ മണികണ്ഠൻ ആൽത്തറയിലെ ആൽമരക്കൊമ്പ് ഒടിഞ്ഞ് റോഡിൽ വീണു. ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് സംഭവം. കച്ചേരിമുക്കിൽ പൊലീസ് സ്റ്റേഷന് മുന്നിലാണ് ആൽമരം നിന്നിരുന്നത്. പകൽസമയങ്ങളിൽ ആൾത്തിരക്കുള്ള ഭാഗമാണ്. പുലർച്ചെയായതിനാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. കൊട്ടാരക്കര ഫയർഫോഴ്സ് എത്തി മരച്ചില്ലകൾ വെട്ടിമാറ്റി റോഡ് ഗതാഗതം പുന:സ്ഥാപിച്ചു.