കൊല്ലം: ജവഹർ ബാലഭവൻ ജീവനക്കാർക്കും അദ്ധ്യാപകർക്കും ആറ് മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് ജവഹർ ബാലഭവൻ സ്റ്രാഫ് യൂണിയന്റെ ആഭിമുഖ്യത്തിൽ ബാലഭവൻ അങ്കണത്തിൽ ധർണ നടത്തി.
ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രേമകുമാരി അദ്ധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകൻ പി.ജെ. ഉണ്ണിക്കൃഷ്ണൻ, ഗോപകുമാർ, ഷീല, ജ്യോതിലക്ഷ്മി, ജി. രാധാകൃഷ്ണൻ, സജികുമാർ, അശ്വതി, രവി എന്നിവർ സംസാരിച്ചു. ശ്രീനിവാസ് സ്വാഗതം പറഞ്ഞു.
ജീവനക്കാരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം.എൽ.എ പറഞ്ഞു.