exsise
കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. പി മോഹനൻ സെമിനാർ ഉദ്ഘാടനം ചെയ്യുന്നു. പ്രിവന്റീവ് ഒാഫീസർ പി.എൽ. വിജിലാൽ സമീപം

കൊല്ലം : കരുനാഗപ്പള്ളി എക്സൈസിന്റെയും ശ്രീ വിദ്യാധിരാജ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും പുസ്തക വിതരണവും നടത്തി. കരുനാഗപ്പള്ളി വിദ്യാധിരാജ കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവി രാജേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ.ജി. പ്രസന്നൻ, എം.എ.ആർ പ്രോജക്ട് ഉടമ ആസാദ് എന്നിവർ സംസാരിച്ചു. പ്രിവന്റീവ് ഒാഫീസർ പി.എൽ. വിജിലാൽ ബോധവത്കരണ ക്ലാസ് നയിച്ചു. പ്രിവന്റീവ് ഒാഫീസർ (ഗ്രേഡ്) അനിൽകുമാർ സ്വാഗതവും കോളേജ് അദ്ധ്യാപിക ശ്രീജ രവീന്ദ്രൻ നന്ദിയും പറഞ്ഞു. റോഡ് സുരക്ഷയെക്കുറിച്ച് വിജിലാൽ എഴുതിയ നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത് എന്ന പുസ്തകം എം.എ.ആർ പ്രോജക്ട് ഉടമ ആസാദ് കുട്ടികൾക്ക് വിതരണം ചെയ്തു.