 
കൊല്ലം: ഇന്ധന വിലവർദ്ധനവിനെതിരെ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ബസ് ഉടമകൾ സിവിൽ സ്റ്റേഷൻ പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി. ജനറൽ സെക്രട്ടറി ലോറൻസ് ബാബു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.ഡി. രവി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി. സുന്ദരേശൻ, കുമ്പളത്ത് രാജേന്ദ്രൻ, അബ്ദുൾ റഷീദ്, സെൻട്രൽ കമ്മിറ്റി അംഗം വി. ബാലചന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.