x-m

തഴവ: ഹയർ സെക്കൻഡറി വിഭാഗത്തിൽ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് കുലശേഖരപുരം ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ എ. അൻസാറിന് ലഭിച്ചു.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സർവകലാശാലകൾ, കോളേജുകൾ എന്നിവടങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ പത്തുപേർക്കാണ് അവാർഡ് നൽകുന്നത്.

സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡും ഇതേ സ്കൂളിനാണ് ലഭിച്ചത്.