anumodanam
ലെൻസ് ഫെഡ് കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി ബിനിലാൽ തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരനെ ഉപഹാരം നൽകി ആദരിക്കുന്നു

തൊടിയൂർ: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാരെയും കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെയും ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിനു ഭരതൻ, താലൂക്ക് പ്രസിഡന്റ് ബഷീർ അഹമ്മദ്, സെക്രട്ടറി ബിനിലാൽ, ട്രഷറർ വിനു നടേശൻ, യൂണിറ്റ് പ്രസിഡന്റുമാരായ സുജിത്ത്, രാജീവ്, സുനിൽകുമാർ, വിഷ്ണുരാജ് എന്നിവരുൾപ്പെട്ട സംഘം അതത് പഞ്ചായത്ത് മുനിസിപ്പൽ ഓഫീസുകളിലെത്തിയാണ് അദ്ധ്യക്ഷന്മാരെ ആദരിച്ചത്. കെട്ടിട നിർമ്മാണ നിയമങ്ങളെ സംബന്ധിച്ച് ജനപ്രതിനിധികൾ, സർക്കാർ അംഗീകൃത കരാറുകാർ എന്നിവരെ ഉൾപ്പെടുത്തിയുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനവും സംഘടനാ ഭാരവാഹികൾ പഞ്ചായത്ത് അദ്ധ്യക്ഷന്മാർക്ക് നൽകി.