കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ പേരിൽ ആശ്രാമത്ത് സ്ഥാപിച്ച സാംസ്‌കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഓൺലൈനായി നിർവഹിച്ചു. കലാകാരന്മാരുടെ ഇഷ്ടത്തിനനുസരിച്ച് സാംസ്‌കാരിക സമുച്ചയങ്ങൾ ഉയരണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സാംസ്‌കാരികരംഗത്ത് ചൈതന്യ കാലഘട്ടമാണെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി എ.കെ. ബാലൻ പറഞ്ഞു. സാംസ്‌കാരിക അധഃപതനത്തിനെതിരെ ആദ്യമായി ആചാരലംഘനം നടത്തിയ മഹാനുഭാവനായിരുന്നു ഗുരദേവനെന്ന് മുഖ്യാതിഥിയായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. വിവിധ ദേശങ്ങളിൽ അന്യംനിന്ന് പോകുന്ന കലകളുടെ അവതരണത്തിനും പഠനത്തിനും ഇത്തരം സാംസ്‌കാരിക കേന്ദ്രങ്ങൾ അനിവാര്യമാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു.
കെ.എസ്.എഫ്.ഡി.സി എം.ഡി എൻ. മായ റിപ്പോർട്ട് അവതരിപ്പിച്ചു. എം. മകേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, സംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അജിത്ത് ബാലൻ എന്നിവർ സംബന്ധിച്ചു.