toll

കൊല്ലം: ബൈപ്പാസിൽ ഇന്ന് രാവിലെ എട്ട് മുതൽ ടോൾ പിരിക്കാൻ കമ്പനി തീരുമാനം. ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ് പിരിവ് തുടങ്ങുന്നത്. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് ടോൾ പിരിവ് തുടങ്ങുന്ന കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതർ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെയാണ് ടോൾ പിരിവ് തുടങ്ങുന്നത്. ടോൾ പിരിവ് ഒഴിവാക്കണമെന്ന് കാട്ടി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ദേശീയപാതാ അതോറിറ്റിക്ക് കത്തയച്ചിട്ടുണ്ട്. ഇത് പരിഗണിക്കാതെയാണ് നാളെ ടോൾ പരിവ് ആരംഭിക്കാനുള്ള തീരുമാനം.