കരുനാഗപ്പള്ളി: കായകല്പ അവാർഡ് നേടാൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയെ സജ്ജമാക്കിയ സൂപ്രണ്ടിനെയും ജീവനക്കാരെയും മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ് ) കൊല്ലം ജില്ലാ കമ്മിറ്റി അനുമോദിച്ചു. ആർ.എം.ഒ ഡോ.അനൂപ്കൃഷ്ണൻ സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് നജീർ കെട്ടിടത്തിൽ നിന്നും മൊമന്റോ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി കെ.ജെ. നൗഷർ, സംസ്ഥാന കമ്മിറ്റി അംഗം സുലൈമാൻ, ട്രഷറർ അബ്ദുൽ സലാം അൽഹന, സുബേർ സംസം, നസിം ഖാൻ, നാസർ ആക്‌സിസ്, തുടങ്ങിയവർ പങ്കെടുത്തു.