somasekaranpilla-61

കൊട്ടാരക്കര: സൗത്ത് ആഫ്രിക്കയിൽ വഹനാപകടത്തിൽ മരിച്ച തൃക്കണ്ണമംഗൽ സോമവിലാസത്തിൽ സോമശേഖരൻപിള്ളയുടെ (61) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ 10ന് വീട്ടിലെത്തിച്ചശേഷം ഉച്ചക്ക് 12 ഓടെ വീട്ടുവളപ്പിൽ സംസ്കരിക്കും. കഴിഞ്ഞ 6ന് സൗത്ത് ആഫ്രിക്കയിൽ ട്രെയിലറും ടാറ്റാ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സോമശേഖരൻപിള്ള മരിച്ചത്. പത്തുവർഷമായി സോമശേഖരൻപിള്ള സൗത്ത് ആഫ്രിക്കയിലെ സ്വകാര്യ കമ്പനിയിൽ കെമിക്കൽ എൻജിനിയറായി ജോലി നോക്കിവരികയായിരുന്നു. ഭാര്യ: രേണുക. മക്കൾ: കാർത്തിക.എസ്. പിള്ള, കിരൺ.എസ്. പിള്ള. മരുമകൻ: അവനേഷ് പിള്ള. സഞ്ചയനം മാർച്ച് 4ന് രാവിലെ 8ന്.