പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വൻ പ​തി​നാ​റാ​മ​ത്​ 'സ്‌​നേ​ഹ​ഗ്രാ​മം' പ​ഞ്ചാ​യ​ത്ത്​ തി​ര​ഞ്ഞെ​ടു​പ്പ് നാളെ നടക്കും. ​ രാ​വി​ലെ 7 മു​തൽ ഉ​ച്ച​യ്​ക്ക്​ 12 വ​രെ ഗാ​ന്ധി​ഭ​വ​നി​ലെ 9​ ബൂ​ത്തു​ക​ളി​ലാ​യി വോട്ടിംഗ് നടക്കും. കാ​രു​ണ്യ​മു​ന്ന​ണി, സ്‌​നേ​ഹ​മു​ന്ന​ണി എ​ന്നീ ര​ണ്ട പാ​ന​ലു​ക​ളി​ലാ​യി 18 പേർ മ​ത്സ​രി​ക്കും. ഇ​വർ​ക്ക്​ പ്ര​ത്യേ​ക ചി​ഹ്നം നൽ​കി​യാ​ണ്​ ബാ​ല​റ്റ്​ ത​യ്യാ​റാ​ക്കു​ന്ന​ത്​. ഡ​ബ്ബിം​ഗ്​ ആർ​ട്ടി​സ്​റ്റാ​യിരുന്ന ച്ര​ന്ദ​മോ​ഹൻ, മും​ബൈ​യിൽ സ്​കൂൾ മാ​നേ​ജ​റാ​യിരുന്ന ഗോ​പാ​ല​കൃ​ഷ്​ണൻ എ​ന്നി​വ​രാ​ണ്​ ഇ​രു​മു​ന്ന​ണി​കൾ​ക്കും നേ​തൃ​ത്വം നൽ​കു​ന്ന​ത്​. ഗാ​ന്ധി​ഭ​വ​നി​ലെ സേ​വ​ന​പ്ര​വർ​ത്ത​കർ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സർ​മാ​രാ​യി മേൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ബൂ​ത്തു​ക​ളിൽ കി​ട​പ്പു​രോ​ഗി​കൾ ഒ​ഴി​കെ എ​ണ്ണൂ​റോ​ളം വോ​ട്ടർ​മാർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. നാളെ തന്നെ പ്ര​സി​ഡന്റ്​ തിര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. ചീ​ഫ്​ ഇ​ല​ക്ഷൻ ക​മ്മിഷ​ണ​ർ റി​ട്ട. സെ​യിൽ​സ്​ ടാ​ക്‌​സ്​ ഓ​ഫീ​സ​റും ഗാ​ന്ധി​ഭ​വൻ ചീ​ഫ്​ ജ​ന​റൽ മാ​നേ​ജ​റു​മായ വി​ജ​യൻ ആ​മ്പാ​ടി​യാ​ണ്​.

അ​ന്തേ​വാ​സി​കളുടെ പഞ്ചായത്ത്

വി​ജ​യി​ക്കു​ന്ന മു​ന്ന​ണി മാർ​ച്ച്​ 1 ന്​ പ​ഞ്ചാ​യ​ത്തി​ന്റെ അ​ധി​കാ​രം ഏ​റ്റെ​ടു​ക്കും.അ​ന്തേ​വാ​സി​കൾ ത​ന്നെ അ​വർ​ക്കി​ട​യിൽ നി​ന്ന്​ പ്ര​തി​നി​ധി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത്​ ഗാ​ന്ധി​ഭ​വ​ന്റെ പ്ര​വർ​ത്ത​ന​ങ്ങ​ളിൽ പി​ന്തു​ണ നൽ​കു​ന്ന​തി​ലൂ​ടെ ഞ​ങ്ങൾ അ​നാ​ഥ​ര​ല്ല, സ​മൂ​ഹ​ത്തിൽ ഏ​റെ വി​ല​യു​ള്ള​വ​രാ​ണ്​ എ​ന്ന അ​വ​ബോ​ധം അ​വ​രിൽ വ​ളർ​ത്തി​യെ​ടു​ക്കു​വാ​നാ​ണ്​ ഇ​ങ്ങ​നെ​യൊ​രു തി​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ന്ന​തെന്ന് ഗാ​ന്ധി​ഭ​വൻ സെ​ക്ര​ട്ട​റി ഡോ. പു​ന​ലൂർ സോ​മ​രാ​ജൻ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ന്റെ ചു​മ​ത​ല​കൾ

പ​ഞ്ചാ​യ​ത്ത്​ യോ​ഗ​ങ്ങൾ കൂ​ടു​വാ​നും പ​ദ്ധ​തി​കൾ രൂ​പീ​ക​രി​ക്കു​വാ​നും സ്‌​നേ​ഹൃ​ഗ്രാ​മം പ​ഞ്ചാ​യ​ത്ത്​ കാ​ര്യാ​ല​യ​വും ഗാ​ന്ധി​ഭ​വ​നിൽ പ്ര​വർ​ത്തി​ക്കു​ന്നു​ണ്ട്​. ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ഭ​ക്ഷ​ണം, വ​സ്​ത്രം, ചി​കി​ത്സ, ശു​ചി​ത്വം തു​ട​ങ്ങി​യ ക്ഷേ​മ​കാ​ര്യ​ങ്ങ​ളും അ​വ​രു​ടെ ചി​ട്ട​യാ​യ ജീ​വി​ത​രീ​തി, കാർ​ഷി​കം, തൊ​ഴിൽ പ​രി​ശീ​ല​നം, ക​ര​കൗ​ശ​ല നിർ​മ്മാ​ണം എ​ന്നി​വ​ക​ളി​ലു​ള്ള അ​വ​രു​ടെ പ​ങ്ക്​, ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നി​വ​യാ​ണ്​ പ​ഞ്ചാ​യ​ത്തി​ന്റെ ചു​മ​ത​ല​കൾ.