
ഇനിമുതൽ കുടുംബശ്രീ ഉത്പന്നങ്ങളും
കൊല്ലം: ജില്ലയിലെ മാവേലിസ്റ്റോറുകൾ സൂപ്പർ മാർക്കറ്റ് നിലവാരത്തിലേക്കുയർത്തുകയും പീപ്പിൾ ബസാറുകളുടെ സൗകര്യം വർദ്ധിപ്പിച്ചും സപ്ലൈകോ. വൻകിട സൂപ്പർമാർക്കറ്റുകളോട് കിടപിടിക്കുന്നതരത്തിലാണ് പീപ്പിൾ ബസാറുകളുടെ സൗകര്യം വർദ്ധിപ്പിച്ചത്.
കരുനാഗപ്പള്ളിയിലെ ഹൈപ്പർമാർക്കറ്റും നിലവാരമുയർത്തി നവീകരിച്ചിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ 200 ഇനങ്ങൾ കൂടി സൂപ്പർമാർക്കറ്റുകളിലൂടെ വിപണനം നടത്തും. ആദ്യഘട്ടമായി പീപ്പിൾ ബസാറുകളിലാണ് കുടുംബശ്രീ ഉത്‌പന്നങ്ങൾ എത്തിയിട്ടുള്ളത്. തുടർന്ന് ജില്ലയിലെ എല്ലാ സൂപ്പർമാർക്കറ്റുകളിലും മാവേലിസ്റ്റോറുകളിലും കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം ചെയ്യും. ഇതിനായി കുടുംബശ്രീ കോർണറുകളും സജ്ജീകരിക്കും. മാവേലി സ്റ്റോർ ഉൾപ്പടെയുള്ള സപ്ലൈകോ സ്ഥാപനങ്ങളിൽ നിന്ന് റേഷൻ കാർഡൊന്നിന് പതിമൂന്ന് ഇനങ്ങൾ സബ്‌സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. ഇവയിൽ പതിനൊന്നിനങ്ങൾ ഓരോകിലോവീതവും വെളിച്ചെണ്ണ അരലിറ്ററുമാണ് ലഭിക്കുന്നത്. പത്തുകിലോ അരി പ്രതിമാസം ലഭിക്കുമെങ്കിലും ഓരോമാസവും പതിനഞ്ച് ദിവസങ്ങളുടെ രണ്ട് ഘട്ടമായിട്ടായിരിക്കും ലഭിക്കുക. അധികം സാധനങ്ങൾ വാങ്ങാനുള്ള സൗകര്യമുണ്ടെങ്കിലും സബ്‌സിഡി ലഭിക്കില്ല.
സപ്ലൈകോ സ്ഥാപനങ്ങൾ
താലൂക്ക് - മാവേലി സ്റ്റോർ - സൂപ്പർ മാർക്കറ്റ് - സഞ്ചരിക്കുന്ന മാവേലിസ്റ്റോർ
കൊല്ലം - 28 - 9 - 6
കരുനാഗപ്പള്ളി - 23 - 6 - 1
കൊട്ടാരക്കര - 21 - 10 - 2
പുനലൂർ - 10 - 10 - 0
സബ്‌സിസി ലഭിക്കുന്ന ഇനങ്ങൾ - ഒരുകിലോയുടെ വില
ചെറുപയർ - 74 രൂപ
ഉഴുന്ന് - 66 രൂപ
കടല - 43 രൂപ
വൻപയർ - 45 രൂപ
തുവരപ്പരിപ്പ് - 65 രൂപ
മുളക് - 75 രൂപ
മല്ലി - 79 രൂപ
പഞ്ചസാര - 22 രൂപ
ജയ അരി - 25 രൂപ
പച്ചരി - 23 രൂപ
മട്ട - 24 രൂപ
ശബരി വെളിച്ചെണ്ണ (500 മി.ലി.) - 46 രൂപ