 
കരുനാഗപ്പള്ളി : ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ കേരഫെഡ് ഭരണസമിതി തീരുമാനം എടുത്തിട്ടും തീരുമാനം നടപ്പിലാക്കുന്നതിൽ കേരഫെഡ് മാനേജിംഗ് ഡയറക്ടർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കേരഫെഡ് തൊഴിലാളികൾ സംസ്ഥാന വ്യാപകമായി ഒരു മണിക്കൂർ പണിമുടക്കി ഫാക്ടറികൾക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. പുതിയകാവ് കേരഫെഡ് ഫാക്ടറിക്ക് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ കെ .രാജശേഖരൻ ഉദ്ഘാടനം ചെയ്തു.ഗോപൻ അദ്ധ്യക്ഷത വഹിച്ചു. പി .ജി .വിജയകുമാർ , മധുകുമാർ, രവീന്ദ്രൻ, ജയപ്രകാശ്, റസാക്ക് തുടങ്ങിയവർ സംസാരിച്ചു.