book-release
എൻ.പി.എസ്. നടയ്ക്കൽ രചിച്ച 'സ്ത്രീത്വം രാമനിലൂടെ' എന്ന കവിതാസമാഹാരം ഡെപ്യൂട്ടി മേയർ കൊല്ലം മധു പ്രകാശനം ചെയ്യുന്നു

കൊല്ലം: എൻ.പി.എസ്. നടയ്ക്കൽ രചിച്ച 'സ്ത്രീത്വം രാമനിലൂടെ' എന്ന കവിതാസമാഹാരം ഡെപ്യൂട്ടി മേയർ കൊല്ലം മധു പ്രകാശനം ചെയ്തു. ജെ.ജെ. ചാത്തന്നൂർ പുസ്തകം സ്വീകരിച്ചു. ഹരിശ്രീ പബ്ളിക്കേഷൻസ്, കടപ്പാക്കട സ്പോർട്സ് ക്ളബ് ഗ്രന്ഥശാലാ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ സ്പോർട്സ് ക്ളബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

മുരുകൻ പാറശേരി പുസ്തകാവതരണം നടത്തി. ചരിത്രകാരൻ ചേരിയിൽ സുകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. എൻ.പി. ജവഹർ, ഉണ്ണിക്കൃഷ്ണൻ ഉളിയക്കോവിൽ, എൻ.പി.എസ്. നടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. കെ.വി. ജ്യോതിലാൽ, സുരേഷ് ചൈത്രം എന്നിവർ കവിതകൾ അവതരിപ്പിച്ചു.

യോഗത്തിൽ ഹരിശ്രീ പബ്ളിക്കേഷൻസ് 5000 രൂപയുടെ പുസ്തകങ്ങൾ കടപ്പാക്കട സ്പോർട്സ് ക്ളബ് ഗ്രന്ഥശാലയ്ക്ക് കൈമാറി.