lor
ചെങ്കോട്ട-തിരുവനന്തപുരം അന്തർ സംസ്ഥാന പാതയിലെ തെന്മല ഡാം കവലയിൽ കടകൾക്കുളളിലേക്ക് ഇടിച്ച് കയറിയ വയ്ക്കോൽ കയറ്റിയലോറി

പുനലൂർ: ചെങ്കോട്ട-തിരുവനന്തപുരം അന്തർ സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട വയ്ക്കോൽ ലോറി കടകൾക്കുള്ളിൽ ഇടിച്ച് കയറി വ്യാപക നാശനഷ്ടം. തെന്മല ഡാം കവലയിലെ ഒരു ഹോട്ടലും മറ്റ് നാല് കടകളുമാണ് തകർന്നത്.തെന്മല സ്വദേശികളായ ഭാഗ്യനാഥൻ,മണിയൻ, ലില്ലിക്കുട്ടി, അമ്മിണി, മണിയൻ പിള്ള എന്നിവരുടെ അഞ്ച് കടകളാണ് തകർന്നത്. ഇന്നലെ പുലർച്ചെ 2ന് തമിഴ്നാട്ടിൽ നിന്നും കേളത്തിലേക്ക് വയ്ക്കോൽ കയറ്റിയെത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഭഗ്യനാഥന്റെ കടയ്ക്കുളളിൽ ഉണ്ടായിരുന്ന ഒരാൾ സംഭവ സമയത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. അമിത വേഗതയും അശ്രദ്ധയുമാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.