കൊല്ലം: മൂന്നാംകുറ്റിയിൽ പ്രവർത്തനമാരംഭിച്ച മങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം മുൻ എം.പി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. സഹകരണ സംഘം കൊല്ലം ജോ. രജിസ്ട്രാർ എം. ജലജ കോർ ബാങ്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കൊല്ലം മധു ആദ്യ നിക്ഷേപം സ്വീകരിച്ചു. കേരളാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ജി. ലാലു കൗണ്ടറും സഹകരണ സംഘം കൊല്ലം അസി. രജിസ്ട്രാർ പി. മുരളീധരൻ സേഫ് റൂമും ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എ.ഡി. ജയപാൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആശാ ബിജു, സാബു, ഗിരീഷ് കുമാർ, സുജാ കൃഷ്ണൻ, സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയാ സെക്രട്ടറി എസ്. പ്രസാദ്, സി.പി.ഐ കൊല്ലം സിറ്റി കമ്മിറ്റി സെക്രട്ടറി ബിജു തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് ബോർഡംഗം ജെ. നൗഫൽ സ്വാഗതവും ഡി. ശ്രീലേഖ നന്ദിയും പറയും.