പുനലൂർ:ശ്രീനാരായണ എംപ്ലോയീസ് ഫോറം പുനലൂർ യൂണിയൻ പ്രവർത്തക സമ്മേളനം നടന്നു.യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് ഫോറം പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം ഐക്കരക്കോണം ശാഖ സെക്രട്ടറിയുമായ വി.സുനിൽദത്ത് അദ്ധ്യക്ഷത വഹിച്ചു. പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, എംപ്ലോയീസ് ഫോറം കേന്ദ്ര കമ്മിറ്റിയംഗവും യോഗം ഡയറക്ടറുമായ ജി.ബൈജു സംഘടന സന്ദേശം നൽകി. എംപ്ലോയീസ് ഫോറം പുനലൂർ യൂണിയൻ സെക്രട്ടറി പി.ജി. ബിനുലാൽ,ബിന്ദു പി.ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.