kunnathoor-
ശരത്‌ലാൽ - കൃപേഷ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് മനക്കര പത്താം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ : യൂത്ത് കോൺഗ്രസ് മനക്കര പത്താം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത്‌ലാൽ - കൃപേഷ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.പത്മാവതി മെഡിക്കൽ ഫൗണ്ടേഷനിൽ നടന്ന ക്യാമ്പ് ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.അഖിൽ.ജി.ഗോപൻ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിപിൻ സിജു,കെ.എസ്.യു താലൂക്ക് പ്രസിഡന്റ് സൂരജ്,പ്രശോബ്,ജിഷ്ണു മേനോൻ,എസ്.പി.ശരത് , ഗോകുൽ, അഖിൽ ചന്ദ്രൻ,അഖിൽ,പ്രവീൺ അലൻ,പദ്മാവതി മാർക്കറ്റിംഗ് മാനേജർ അനസ് എന്നിവർ പങ്കെടുത്തു.