 
കടയ്ക്കൽ :എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ പുല്ലുപണ ശാഖയിൽ കുടുംബ യോഗങ്ങൾ രൂപീകരിച്ചു. ചെമ്പഴന്തി, വയൽവാരം, ശിവഗിരി, അരുവിപ്പുറം എന്നീ നാല് കുടുംബ യോഗങ്ങൾ രൂപീകരിച്ചു. ഓരോ കുടുംബ യോഗങ്ങളിലും പ്രാർത്ഥന സമിതികളും രൂപീകരിച്ചു. ശാഖ പ്രസിഡന്റ് ശശാങ്കൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് ഗുരു സന്ദേശം നൽകി. യൂണിയൻ കൗൺസിൽ അംഗങ്ങളായ ശശിധരൻ, സഹരാജൻ, രഘുനാഥൻ, ശാഖ സെക്രട്ടറി മുരളി, ആറ്റുപുറം ശാഖ സെക്രട്ടറി സുദേവൻ, ശാഖ വൈസ് പ്രസിഡന്റ് വിജയൻ എന്നിവർ സംസാരിച്ചു.