 
കുന്നത്തൂർ : കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജഹാൻ കാഞ്ഞിരംവിള നയിക്കുന്ന കർഷക സംരക്ഷണ യാത്രയ്ക്ക് ഭരണിക്കാവിൽ വരവേൽപ്പ് നൽകി. യാത്രയുടെ സമാപനം കൂടിയായിരുന്നു ഭരണിക്കാവിൽ.സ്വീകരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.എസ്.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട മണ്ഡലം പ്രസിഡന്റ് അബ്ദുൾ റഷീദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാത്തിരവിള അജയകുമാർ,വൈ.ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി,സമീർ യൂസഫ്, അനിൽ പനപ്പെട്ടി, നാസർ കിണറുവിള,സിജു കോശി വൈദ്യൻ, കർഷക കോൺഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എന്നിവർ സംസാരിച്ചു.