s
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ കാര്യം ശാഖയിലെ തിരഞ്ഞെടുപ്പ് വാർഷിക പൊതുയോഗം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് സമീപം


കടയ്ക്കൽ :എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ കാര്യം 4768 -ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും പുതിയ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും നടത്തി. ശാഖ പ്രസിഡന്റ് എസ്. സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. യൂണിയൻ കൗൺസിൽ അംഗങ്ങളായ ശശിധരൻ, രഘു നാഥൻ, ശാഖ സെക്രട്ടറി ടി. ബിജു എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികൾ: എസ്. ബിജു (പ്രസിഡന്റ് ), പ്രവീൺ (വൈസ് പ്രസിഡന്റ് ), കെ. ബൈജു (സെക്രട്ടറി ), ടി. ശശിധരൻ (യൂണിയൻ കമ്മിറ്റി അംഗം ), എക്സിക്യൂട്ടീവ് അംഗങ്ങൾ എസ്. നിജു, കെ. പ്രസന്നൻ, എച്ച്. സിബി, ദീപക്ക്, ശിംറ്റോ, ഷൈൻ രാജ്, രഞ്ജിത്, ശാഖ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾ :സാം സുധാകരൻ പി. സുരേഷ് ബാബു സുമേഷ് .