dr
ഡോക്ടർ ഷാഹിർഷാ

പത്തനാപുരം: ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നവർക്ക് ജീവനം കാൻസർ സൊസൈറ്റി നൽകി വരുന്ന ജീവനം അവാർഡ് 2020 പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷയ്ക്ക്. 5555 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.2021 മാർച്ച് 13ന് ജീവനം കാൻസർ സൊസൈറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് പുന്നലയിൽ നടക്കുന്ന ചടങ്ങിൽ കെ.ബി. ഗണേശ് കുമാർ എം.എൽ.എ അവാർഡ് നൽകും. അവാർഡ് നിർണയ സമിതി ചെയർമാൻ ജോജി മാത്യു ജോർജ് ,​ജീവനം ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.