കരുനാഗപ്പള്ളി: കരുനാഗപ്പള്ളിഅസംബ്ളി നിയോജക മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധ മാർച്ചും ദേശീയപാത ഉപരോധവും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി കോൺഗ്രസ് ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ദേശീയപാത ഉപരോധം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി.മഞ്ചുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ ഇർഷാദ് ബഷീർ, റാഷിദ് എ.വാഹിദ്, അനൂപ് , നിയാസ് ഇബ്രാഹിം, ഉല്ലാസ് ആലപ്പാട്, വരുണൺ ആലപ്പാട്, ആർ.എസ്.കിരൺ, ബിനോയ് കരുമ്പാലിൽ തുടങ്ങിയവർ പ്രസംഗിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.