
ഏറ്റവുമധികം സ്ത്രീ വോട്ടർമാർ കുന്നത്തൂരിൽ; കുറവ് കൊല്ലത്ത്
കൊല്ലം: ജില്ലയിൽ ഇന്നലെവരെയുള്ള കണക്കനുസരിച്ച് 2093511 വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 997190 പേർ പുരുഷൻമാരും 1096308 പേർ സ്ത്രീകളുമാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട 13 വോട്ടർമാരുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ എണ്ണം ഇനിയും വർദ്ധിക്കും. നിലവിലെ കണക്കനുസരിച്ച് ആകെ വോട്ടർമാരും പുരുഷ വോട്ടർമാരും ഏറ്റവും കൂടുതലുള്ളത് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലും കുറവ് കൊല്ലം മണ്ഡലത്തിലുമാണ്. കുന്നത്തൂർ മണ്ഡലത്തിലാണ് സ്ത്രീ വോട്ടർമാർ കൂടുതലുള്ളത്. കുറവ് കൊല്ലത്തും.
നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ കണക്ക്
( നിയോജക മണ്ഡലം, പുരുഷൻമാർ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ആകെ എന്ന ക്രമത്തിൽ)
കൊല്ലം ( 82546, 89132, 1, 171679)
ഇരവിപുരം ( 82492, 89244, 2, 171738)
കുണ്ടറ ( 96347, 105208, 0, 201555)
ചടയമംഗലം ( 93110, 104873, 2, 197985)
പത്തനാപുരം (85382, 96199, 0, 181581)
കൊട്ടാരക്കര (93329, 104044, 1, 197374)
ചാത്തന്നൂർ (84076, 97046, 1, 181123)
ചവറ (86550, 90964, 1, 177515)
കരുനാഗപ്പള്ളി (101154, 106620, 1, 207775)
കുന്നത്തൂർ (96024, 106750, 1, 202775)
പുനലൂർ (96180, 106228, 3, 202411)