photo
കിസാൻ കോൺഗ്രസ് സംഘടിപ്പിച്ച കർഷക വാഹന ജാഥയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജഹാൻ കാഞ്ഞിരവിളയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ എത്തിയ കർഷക വാഹന ജാഥയ്ക്ക് സ്വീകരണം നൽകി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.സുഭാഷ് ബോസ് അദ്ധ്യക്ഷത വഹിച്ചു. ജാഥ് ക്യാപ്ടൻ ഷാജഹൻ കാഞ്ഞിരവിള, മുനമ്പ് ഷിഹാബ്, കുന്നേൽ രാജേന്ദ്രൻ, പി.ഇബ്രാഹിംകുട്ടി, വി.കെ.രാജേന്ദ്രൻ, എസ്.സതീശൻ, ശശിധരൻപിള്ള, ബോബൻ.ജി.നാഥ്, പി,ബി.രാജു എന്നിവർ പ്രസംഗിച്ചു.