കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ മത്സ്യത്തൊഴിലാളികളോട് മാപ്പർഹിക്കാത്ത കുറ്റംചെയ്ത മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ രാജിവെയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീരദേശ ഹർത്താലിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. എൻ. മരിയാൻ, ബാബുമോൻ, എഫ്. അലക്സാണ്ടർ, അഗസ്റ്റിൻ ലോറൻസ്, ജി. റുഡോൾഫ്, ജോബോയ്, ബ്രിജിറ്റ്, സദു, ആഷിക്, ജഗന്നാഥൻ, അജി, ബ്രൂണോ, ബിനു ജോസഫ്, ക്രിസ്റ്റഫർ എന്നിവർ പങ്കെടുത്തു.