thandan
കേരളാ തണ്ടാൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള തണ്ടാൻ സർവീസ് സൊസൈറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എൻ. സുരേന്ദ്രബാബു, സംസ്ഥാന ട്രഷറർ എസ്. പുരുഷോത്തമൻ, വൈസ് പ്രസിഡ‌ന്റ് കെ. ബാലൻ, ഓർഗനൈസിംഗ് സെക്രട്ടറി കെ. വിജയകുമാർ, ജില്ലാ സെക്രട്ടറി ചാല ചന്ദ്രൻ, മുരുക്കുംപുഴ മനോഹരൻ, വി. ബാബു, പി. ബാബു എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി പാച്ചല്ലൂർ ശ്രീനിവാസൻ സ്വാഗതവും രാമപുരം ബിജു നന്ദിയും പറഞ്ഞു.

തെങ്ങ്-മരം കയറ്റ തൊഴിലാളികൾക്ക് അപകടം സംഭവിക്കുമ്പോൾ നൽകുന്ന ധനസഹായം അഞ്ച് ലക്ഷം രൂപയായും മരണം സംഭവിക്കുമ്പോൾ കുടുംബത്തിന് നൽകുന്ന ധനസഹായം പത്ത് ലക്ഷം രൂപയായും വർദ്ധിപ്പിക്കുക, ഇതര സമുദായങ്ങൾക്ക് നൽകുന്നത് പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് എൻ.ഒ.സി അനുവദിക്കുക, നിയമസഭാ പ്രാതിനിദ്ധ്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.