പുനലൂർ: പുനലൂർ ഐക്കരക്കോണം എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു. സകൂളിൽ നിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരിക്ഷയിൽ എല്ലാ വിഷയങ്ങളിലും എ-പ്ലസ് നേടിയ , സംസ്ഥാന തല ശാസ്ത്രമേളയിൽ പങ്കെടുത്ത , നാഷണൽ മെരിറ്റ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് കൗൺസിലറും, സ്കൂൾ പി.ടി.എ പ്രസിഡന്റുമായ പ്രീയ സുബിരാജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.പുഷ്പലത, പ്രിൻസിപ്പൽ എസ്.പ്രീയദർശിനി, പ്രഥമാദ്ധ്യാപിക സൈദ,സ്റ്റാഫ് സെക്രട്ടറി കെ.എസ്.അനിത, ഷീജ, ആശ തുടങ്ങിയവർ സംസാരിച്ചു.