a
എഴുകോൺ റെയിൽവേ സ്റ്റേഷൻ ഹാൾട്ട് സ്റ്റേഷനായി തരം താഴ്ത്തുന്നതിൽ പ്രതിഷേധിച്ച് നടന്ന ഉപവാസ സരമത്തിൽ മുൻ എം.എൽ.എ എഴുകോൺ നാരായണൻ സംസാരിക്കുന്നു

എഴുകോൺ: എഴുകോൺ റെയിൽവേ സ്റ്റേഷൻ ഹാൾട്ട് സ്റ്റേഷനായി തരം താഴ്ത്തുന്നതിൽ പ്രതിഷേധിച്ച് റെയിൽവേ സംരക്ഷണ കർമ്മ സമതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ശക്തമാകുന്നു. സമരത്തിനോട് അനുബന്ധിച്ച് എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ ഉപവാസ സമരം നടത്തി. പഞ്ചായത്ത് അംഗം സുഹാർബാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, മുൻ എം.എൽ.എ എഴുകോൺ നാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.എച്ച്. കനകദാസ്, മിനി അനിൽ, പഞ്ചായത്ത് അംഗങ്ങളായ ബിജു ഏബ്രഹാം, ടി. ആർ. ബിജു, ബീനാ മാമച്ചൻ, ആർ. എസ്. ശ്രുതി, രാഷ്ട്രീയ നേതാക്കളായ വി.തുളസീധരൻ, കെ. മധുലാൽ, പി.ഗണേഷ് കുമാർ, കെ ഓമനക്കുട്ടൻ, പാറക്കടവ് ഷറഫ്, രാജീവ് വിനായക, അനിൽകുമാർ, സൂസൻ വർഗീസ്, ബി.ബിജു, ഇരുമ്പനങ്ങാട് ബാബു, റെയിൽവേ സംരക്ഷണ കർമ്മ സമതി അംഗങ്ങളായ അരുൺ, അനൂപ് ഗോപിനാഥൻ വിദ്യാപീഠം, മദന മോഹനൻ, മനോമോഹൻ, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. സ്റ്റേഷനിൽ റിസർവേഷൻ ആരംഭിക്കുക, പ്ലാറ്റ്ഫോം ഉയർത്തുക തുടങ്ങിയവയാണ് കർമ്മ സമിതിയുടെ മറ്റ് ആവശ്യങ്ങൾ.