sastra-samskarikka-thodiy
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ തൊടിയൂർ നോർത്തിൽ സംഘടിപ്പിച്ച ശാസ്ത്ര സാംസ്കാരികോത്സവം ആർ.രാമചന്ദ്രൻ എം. എൽ .എ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ, ഗ്രാമീണ ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊടിയൂരിൽ സാംസ്കാരികോത്സവം സംഘടിപ്പിച്ചു. മുളയ്ക്ക വിളയിൽ നടന്ന പരിപാടി ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷീലാജഗധരൻ അദ്ധ്യക്ഷത വഹിച്ചു. സമകാലിക വിഷയങ്ങൾ വിശകലനം ചെയ്ത് പരിഷത്ത് കരുനാഗപ്പള്ളി മേഖല ട്രഷറർ മോഹൻദാസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,അംഗങ്ങളായ തൊടിയൂർ വിജയൻ ,ധർമ്മദാസ് ,പരിഷത്ത് കേന്ദ്രനിർവാഹകസമിതി അംഗം എൽ.ഷൈലജ, കെ.ജി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.തുടർന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൊടിയൂർ മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.