dyfi-1
രാജേഷിനെ ഡി.​വൈ.​എ​ഫ്.​ഐ,​ ​ട്രാ​ക്ക് പ്രവർത്തകരുടെ നേതൃത്വത്തിൽ പേ​രൂ​ർ​ക്ക​ട​യി​ലെ മാ​ന​സി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ലേക്ക് കൊണ്ടുപോകുന്നു

ഇരവിപുരം: മാനസികനില തെറ്റി വീടുവിട്ടിറങ്ങിയ മുൻ മിസ്റ്റർ കൊല്ലമായിരുന്ന യുവാവിന് സഹായവുമായി ഡി.വൈ.എഫ്.ഐയും ട്രാക്കും. 2014ൽ മിസ്റ്റർ കൊല്ലം ചാമ്പ്യൻഷിപ്പ് നേടിയ കൊല്ലം മുണ്ടയ്ക്കൽ തെക്കേവിളയിൽ രാജേഷ് എന്ന യുവാവാണ് വീടുവിട്ടിറങ്ങിയത്. 4 വർഷം മുമ്പാണ് ഇദ്ദേഹത്തിന്റെ മാനസിക നില തകരാറിലായത്. തെക്കേവിള ഡിവിഷൻ കൗൺസിലർ ടി.പി. അഭിമന്യുവിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ സന്നദ്ധ സംഘടനയായ ട്രാക്കുമായി ചേർന്നാണ് രാജേഷിന് ചികിത്സി ലഭ്യമാക്കാൻ തീരുമാനിച്ചത്. ഡി.വൈ.എഫ്.ഐ ഇരവിപുരം വെസ്റ്റ് മേഖലാ പ്രസിഡന്റ് അനന്ത വിഷ്ണു, മേഖലാ സെക്രട്ടറി മുഹമ്മദ് റാഫി, ശരത് സാനു, അജിത്ത്, സുജിത്ത് ശിവരാജൻ, ആകാശ് വിൽഫ്രഡ്, ജോബിൻ, ട്രാക്ക് കൊല്ലം ഭാരവാഹികളായ ജോർജ് സേവ്യർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് ചന്ദ്രൻ, ഷാൻ എന്നിവർ ചേർന്ന് ട്രാക്ക് ആംബുലൻസിൽ യുവാവിനെ പേരൂർക്കടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.