കടയ്ക്കൽ: എസ്. എൻ .ഡി. പി യോഗം കടയ്ക്കൽ യൂണിയനിയിലെ കുരിയോട് 2894-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും എസ് .എൻ. ഡി .പി യോഗം കൗൺസിലറും യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റുമായ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ ശശിധരൻ, രഘുനാഥാൻ, ശാഖ സെക്രട്ടറി അക്കരവിള സജീവ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: എൻ. വാസുദേവൻ (പ്രസിഡന്റ് ), എ .പി. മനുമോൻ (വൈസ് പ്രസിഡന്റ് ), അക്കരവിള സജീവ് (സെക്രട്ടറി ),
ഉദയകുമാർ (യൂണിയൻ കമ്മിറ്റി അംഗം ),ശാഖ എസ്‌സിക്യൂട്ടീവ് അംഗങ്ങൾ:
പി. വി. രാജപ്പൻ, ഡി. പി. രാധാമണി, എസ്. വി. സഞ്ജു, പ്രമീള, പി. ബാഹുലേയൻ, തുളസീധരൻ, ഷിനു, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ ബി. രാജു, ശ്രീധരൻ, ശകുന്തള.