xp
ഓച്ചിറ പരബ്രഹ്മ ക്ഷേത്രവളപ്പിൽ നിന്നും തടി കയറ്റിയ പിക്ക്അപ്പ് വാൻ

തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രവളപ്പിൽ മുറിച്ച് സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന തടി വില്ലേജ് അധികൃതർ ലേലത്തിൽ വിറ്റതായി പരാതി .മാനദണ്ഡം ലംഘിച്ച് ലേലം ചെയ്ത തടി ക്ഷേത്രവളപ്പിൽ നിന്ന് കടത്തിക്കൊണ്ടു പോകുവാനുള്ള നീക്കം ഭരണ സമിതി തടഞ്ഞു.

ക്ഷേത്രവളപ്പിൽ നിന്ന തടി റോഡിലേക്ക് ചരിഞ്ഞ സാഹചര്യത്തിൽ വില്ലേജ് - പഞ്ചായത്ത് അധികൃതർ നടത്തിയ ധാരണയിൽ ക്ഷേത്രഭരണസമിതി നാൽപ്പതിനായിരം രൂപ ചെലവഴിച്ചാണ് ഇത് മുറിച്ച് മാറ്റിയത്.

തടി ലേലം ചെയ്യുന്ന സാഹചര്യത്തിൽ ക്ഷേത്രഭരണസമിതിയ്ക്ക് ചെലവായ പണം തിരികെ നൽകുകയോ, അല്ലെങ്കിൽ നിയമാനുസൃതമായ രീതിയിൽ തടി ക്ഷേത്രത്തിന് നൽകുകയോ ചെയ്യാമെന്ന് അന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇത് ലംഘിച്ചാണ് ഇപ്പോൾ വില്ലേജ് അധികൃതർ ലേലം നടത്തിയത്. ഭക്തരുടെ കാണിക്കപ്പണം ചെലവഴിച്ച് മുറിച്ച് മാറ്റിയ തടി ക്ഷേത്രഭരണസമിതി അറിയാതെ ലേലം ചെയ്ത നടപടിയിൽ പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള, സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, വൈസ് പ്രിസിഡന്റ് ആർ.ഡി പത്മകുമാർ, ട്രഷറർ വിമൽ ഡാനി എന്നിവർ പ്രതിഷേധിച്ചു.

.