 
ഏരൂർ: ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ ഏരൂർ എസ്റ്റേറ്റിലെ കൊച്ചുകുളം ലേബർ ക്വാർട്ടേഴ്സിന്
സമീപത്താണ് തീപിടിത്തം ഉണ്ടായത്.നൂറിലധികം എണ്ണപ്പന കത്തി നശിച്ചു.ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെ ആയിരുന്നു സംഭവം. പുനലൂർ നിന്ന് അഗ്നിശമനസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തോട്ടത്തിന്റെ ഉൾപ്രദേശങ്ങളിൽ പനകൾക്ക് മുകളിലൂടെ കാട് മൂടി കിടക്കുന്നത് വേനൽക്കാലത്ത് വലിയ ഭീഷണിയാണ്.