anitha-42

അഞ്ചൽ: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അലയമൺ അനിതാ മന്ദിരത്തിൽ സന്തോഷിന്റ ഭാര്യ അനിതയാണ് (42) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ അഞ്ചൽ ടൗണിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. മക്കൾ: സ്വാന്തന, യതുകൃഷ്ണൻ.