psc

മാള: വിവിധ വകുപ്പുകളിലായി ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ലാസ്റ്റ് ഗ്രേഡിൽ നിയമനം കാത്തിരിക്കുന്നവർ നിരാശയിൽ. ആകെ 46,285 പേരിൽ 5366 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി 2021 ജൂൺ 30 ന് അവസാനിക്കും.

2018 ജനുവരിയിൽ പരീക്ഷ നടത്തി ജൂലായ് ഒന്നിന് റാങ്ക് ലിസ്റ്റ് നിലവിൽ വന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പേരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും നിയമനം ഇഴഞഞുനീങ്ങി..ശേഷിക്കുന്ന അഞ്ച് മാസത്തിനുള്ളിൽ എത്ര പേർക്ക് ജോലി ലഭിക്കുമെന്ന കാര്യത്തിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. പലരും പ്രായപരിധി കഴിഞ്ഞവർ.2012 ലെ റാങ്ക് ലിസ്റ്റിൽ നിന്ന്12,959 പേർക്കും, 2015ലെ റാങ്ക് ലിസ്റ്റിൽ നിന്ന് 11,395 പേർക്കും നിയമനം ലഭിച്ചിരുന്നു.

നിലവിലെ ലിസ്റ്റിൽ നിന്ന് ഇതുവരെ ഇതിന്റെ പകുതിയിൽ താഴെ പേർക്ക് മാത്രം.

റാങ്ക് ലിസ്റ്റ് - ജില്ല തിരിച്ച്

(ബ്രാക്കറ്റിൽ നിയമനം ലഭിച്ചവർ)

തിരുവനന്തപുരം -5707 (616).

കോഴിക്കോട് - 4095 (525).

മലപ്പുറം -3846 (476).

എറണാകുളം-3937 (495).

തൃശൂർ- 3984 (462).

പാലക്കാട്- 4021 (440).

കൊല്ലം- 3969 (389).

കണ്ണൂർ- 3186 (377).

ആലപ്പുഴ- 2970 (306).

കോട്ടയം- 2311 (286).

കാസർകോട് - 1878 (281).

ഇടുക്കി- 2352 (274).

പത്തനംതിട്ട- 2249 (255).

വയനാട്- 1780 (184).

'ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് വൈകിക്കാതിരിക്കുക, സെക്രട്ടേറിയേറ്റിലും സർവ്വകലാശാലകളിലും റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുക, താത്കാലികക്കാരെ നിയമിക്കാതിരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

-ലയ രാജേഷ്,

തൃശൂർ ജില്ലാ പ്രസിഡന്റ്,

രാഗേഷ് പി. രാമകൃഷ്ണൻ ,സെക്രട്ടറി

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോ.