തൃപ്രയാർ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഘടനാ ദുർനടപ്പുകളിൽ പ്രതിഷേധിച്ച് പ്രമുഖ നേതാക്കൾ സി.പി.ഐയിൽ ചേർന്നു. മുൻ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,​ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച കെ.ജെ യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രമുഖ നേതാക്കളുടെ ഒരു പടയാണ് സി.പി.ഐയിൽ ചേർന്നത്.

കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി റിജിൽ കെ. വിജയൻ, മുൻ സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീകല ശിവദാസ്, ജവഹർ ബാൽമഞ്ച് ബ്ലോക്ക് ചെയർമാൻ മുബീഷ് പനക്കൽ, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറി അജിത് നന്ദൻ, എൻ.വൈ.സി നാട്ടിക മണ്ഡലം പ്രസിഡന്റ് ഫിറോസ് മുന്നാക്കപറമ്പിൽ, സിനി നെല്ലിപറമ്പത്ത്, ശശികുമാർ കക്കേരി ഉൾപ്പെടെയുള്ള നിരവധി പേരാണ് സി.പി.ഐയിൽ ചേർന്നുത്.

പെരിങ്ങോട്ടുകര കെ.പി പ്രഭാകരൻ സ്മാരക ഹാളിൽ ചേർന്ന സ്വീകരണ യോഗം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു. നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ മുരളീധരൻ അദ്ധ്യക്ഷനായി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ രമേഷ്കുമാർ, എം. സ്വർണലത, കെ.പി സന്ദീപ്, ഷീന പറയങ്ങാട്ടിൽ, കെ.എം കിഷോർകുമാർ, സജന പർവ്വിൻ എന്നിവർ സംസാരിച്ചു.