കല്ലൂർ: കല്ലൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വൻവിജയം. മത്സരിച്ച 11 പേരും രണ്ടായിരത്തിലധികം ഭൂരിപക്ഷത്തോടെ വിജയിച്ചു. ഐസൻ ഐസക് ഓത്തോട്ടിൽ, രാഘവൻ മുളങ്ങാടൻ, രമേഷ് ആവിയൻ, പി. ശരത്ചന്ദ്രൻ, സിദ്ധാനന്ദൻ പള്ളിവളപ്പിൽ, കെ.എസ്. റോസൽ രാജ്, ജിഷ മോഹൻദാസ്, ലീന ബാബു, റഷീദ ഇബ്രാഹീം, മണി കിഴക്കൂടൻ, ജോസ് തെക്കേത്തല എന്നിവരാണ് വിജയിച്ചത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് തവണ മാറ്റിവച്ച ബാങ്ക് തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനപ്രകാരം നടത്തുന്നതിനെതിരെ പരാതിയുമായി കോൺഗ്രസ് രംഗത്ത് വന്നിരുന്നു. യു.ഡി.എഫിലെ സ്ഥാനാർത്ഥികൾ തൃക്കൂർ പഞ്ചായത്തിൽ പരാതി നൽകി. പഞ്ചായത്ത് യോഗം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിന് കളക്ടർക്ക് പരാതിയും നൽകിയിരുന്നു.