vetti-

ചെറുതുരുത്തി: സിനിമയ്ക്കായി കൃഷി ചെയ്ത് സംവിധായകൻ. വെട്ടിക്കാട്ടിരിയിൽ നടത്തിയ കൊയ്ത്തുത്സവം മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കലയും, കൃഷിയും കർഷകനും ഒന്നു ചേരുന്ന ചെമ്പാവ് എന്ന സിനിമക്ക് വേണ്ടി യഥാർത്ഥമായി നെല്ല് വിളയിച്ചതിന്റെ വിളവെടുപ്പ്‌ മന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിച്ചു. കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിക്കുന്നത് സിദ്ധിഖ് വള്ളത്തോളാണ്. ഇദ്ദേഹം തന്റെ തരിശായി കിടന്നിരുന്ന മൂന്നു ഏക്കർ സ്ഥലത്ത് ചെയ്ത് നെൽക്കൃഷി വിളയിച്ചാണ് തന്റെ സിനിമക്കാവശ്യമായ കൊയ്ത്തുത്സവ രംഗങ്ങൾ പകർത്തിയത്. കൃഷിയും കലയും കൃഷിക്കാരന്റെ ജീവിതവും പറയുന്ന സിനിമ ആയത് കൊണ്ട് സംവിധായകൻ ശ്രീനിവാസന്റെ നിർദേശമായിരുന്നു ആ വിഷമങ്ങളും സന്തോഷങ്ങളും സ്വന്തമായി അറിഞ്ഞു വേണം ഈ സിനിമയെ സമീപിക്കാൻ എന്നത്. ചെമ്പാവ് സിനിമയുടെ സ്വിച്ച് ഓൺ കർമ്മവും മന്ത്രി അഡ്വ: വി.എസ്.സുനിൽ കുമാർ നിർവ്വഹിച്ചു. യു.ആർ.പ്രദീപ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ടി.കെ.നാരായണൻ സിനിമയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ, ബ്ലോക്ക് മെമ്പർ അരുൺ കാളിയത്ത് വിവിധാ രാഷ്ട്രീയ പാർട്ടി ഭാരവാഹി തമ്പി മണി, ഒ.യു.ബഷീർ, സുലൈമാൻ, കലാനിള ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റി ഭാരവാഹികളായ ജയൻ പേരാമംഗലം, ഗാന രചിതാവ് സത്യൻ കോട്ടപ്പടി, മെയ്തീൻക്കുട്ടി കുഞ്ഞിത്തു, വിപിൻ ബേബി എന്നിവരും പങ്കെടുത്തു. പ്രദേശത്തെ കർഷകരെ ആദരിച്ചു.