കുന്നംകുളം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.
എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂർ കാദർപടി കടങ്ങോട് റോഡിന് 28 ലക്ഷം രൂപയും കടങ്ങോട് പഞ്ചായത്തിലെ മൊയ്തു മുസ്‌ലിയാർ റോഡിന് 10 ലക്ഷം രൂപയും കാട്ടകാമ്പാൽ പഞ്ചായത്തിലെ ചെറുതുരുത്തി അയിനൂർ റോഡിന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കുന്നംകുളം നഗരസഭയിലെ പാറേമ്പാടം വിക്ടറി ബാർ ചൊവ്വന്നൂർ കുട്ടംകുളം റോഡിന് 19 ലക്ഷം രൂപയും പോർക്കുളം പഞ്ചായത്തിലെ അകതിയൂർ പാറപ്പുറം അയ്യംപറമ്പ് റോഡിന് 10 ലക്ഷം രൂപയും, വേലൂർ പഞ്ചായത്തിലെ കുറവന്നൂർ പള്ളി ലിങ്ക് റോഡിന് 10 ലക്ഷം രൂപയും വട്ടംപറമ്പിൽ റോഡിന് 13 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.