
തൃശൂർ: ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സാന്ത്വന സ്പർശം താലൂക്ക് തല പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കമായി. സപ്ലൈകോ വിഭാഗത്തിലെ പരാതിയാണ് ആദ്യം പരിഹരിച്ചത്. 14 വർഷമായി റേഷൻ കാർഡ് ലഭിക്കാതിരുന്ന കണ്ടശ്ശാംകടവ് നെടിയമ്പത്ത് മാമ്പിള്ളി സിന്ധു ബാലന് മന്ത്രിമാർ ചേർന്ന് റേഷൻ കാർഡ് നൽകി.
14 നുള്ളിൽ പട്ടയ വിതരണം നടത്തുമെന്നും ലൈഫ് പദ്ധതിയിൽ സംസ്ഥാനത്ത് 8 ലക്ഷം പുതിയ അപേക്ഷകൾ സ്വീകരിക്കുമെന്നും ഉദ്ഘാടനം നിർവഹിച്ച മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. മന്ത്രി വി.എസ് സുനിൽകുമാർ അദ്ധ്യക്ഷനായി. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യാതിഥിയായി. ഗവ. ചീഫ് വിപ്പ് കെ. രാജൻ, എം.എൽ.എമാരായ മുരളി പെരുനെല്ലി, ഗീതാ ഗോപി, മേയർ എം.കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, അദാലത്തിന്റെ ജില്ലയിലെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി മിനി ആന്റണി, കളക്ടർ എസ്. ഷാനവാസ്, എ.ഡി.എം റെജി പി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് സാന്ത്വനസ്പർശം താലൂക്ക് തല അദാലത്ത് കുന്നംകുളം നഗരസഭ ടൗൺ ഹാളിൽ നടത്തും. ചാവക്കാട്, തലപ്പിള്ളി താലൂക്കുകളിലെ പരാതികൾ ഇവിടെ തീർപ്പാക്കും. 4 ന് ഇരിങ്ങാലക്കുടയിൽ ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിലെ അദാലത്തും നടക്കും.
സാന്ത്വനം : പരിഹരിച്ചത് ആയിരത്തോളം പരാതികൾ
തൃശൂർ : താലൂക്ക് തലത്തിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ ജില്ലയിലെ മന്ത്രിമാർ അഴിച്ചെടുത്തത് വർഷങ്ങളായി കെട്ടുപിണഞ്ഞു കിടന്ന അപേക്ഷകളുടെ ഊരാക്കുടുക്കുകൾ. അഞ്ച് മുതൽ 50 വർഷം വരെയുള്ള അപേക്ഷകളിന്മേൽ ഉടനടി പരിഹാരം കണ്ട് മന്ത്രിമാർ സാന്ത്വനമേകി. തദ്ദേശ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും കളക്ടർ എസ്. ഷാനവാസും അദാലത്തിന് നേതൃത്വം നൽകി.
തീർപ്പ് കല്പിച്ചത് 934 അപേക്ഷകളിൽ