തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൃശൂർ വെസ്റ്റ് റോട്ടറി ക്ലബിന്റെ സഹകരണത്തോടെ കൊവിഡ് രോഗികളുടെ അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള ഓപറേഷൻ തിയേറ്റർ സജ്ജം. ഓപറേഷൻ തിയറ്ററിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 3.30 ന് ചലച്ചിത്ര താരം അപർണ ബാലമുരളി നിർവഹിക്കും. തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനാകും.
കൊവിഡ് രോഗികൾക്കായി പ്രത്യേകം ഓപറേഷൻ തീയേറ്ററുള്ളതിനാൽ മറ്റ് തിയറ്ററുകളിൽ കൊവിഡ് രോഗബാധിതരല്ലാത്തവർക്ക് സർജറികൾ ചെയ്യാനാകും. ആശുപത്രിയിലെ പോസ്റ്റ് കൊവിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം തൃശൂർ കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ നിർവഹിക്കും. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് ക്ലിനിക്കിന്റെ പ്രവർത്തനം. കൊവിഡ് ടെസ്റ്റിനുള്ള മോളിക്കുലാർ ഡയഗ്നോസ്റ്റിക് ലബോറട്ടറിയുടെ ഉദ്ഘാടനം നടൻ ടി.ജി. രവി നിർവഹിക്കും.